
പത്തനംതിട്ട : പിന്നാക്ക വിഭാഗ കോർപ്പറേഷൻ ജില്ലയിലെ താഴ്ന്ന വരുമാനക്കാരായ ഒ.ബി.സി, മതന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്ന് സ്വയം തൊഴിൽ, സുവർണശ്രീ, പെൺകുട്ടികളുടെ വിവാഹം എന്നീ വായ്പ പദ്ധതികളിൽ അപേക്ഷ ക്ഷണിച്ചു. പലിശ നിരക്ക് ആറ് മുതൽ എട്ട് ശതമാനം. ജാമ്യ വ്യവസ്ഥകൾ ബാധകം. കൂടാതെ പിന്നാക്ക മതന്യൂനപക്ഷ വിഭാഗത്തിലുള്ള 60 വയസിൽ താഴെയുള്ള സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ ജീവനക്കാരിൽ നിന്ന് വിവിധ വായ്പ പദ്ധതികൾക്കായി അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18 - 60, വാർഷിക വരുമാന പരിധി 15 ലക്ഷം രൂപയിൽ താഴെ. ഫോൺ: 0468 2 226 111.