പന്തളം: കുരമ്പാല സെന്റ് തോമസ് ഓർത്തഡോക്‌സ് വലി​യപള്ളിപ്പെരുന്നാൾ തുടങ്ങി. ജനുവരി 16ന് സമാപിക്കും. 20 ന് വൈകിട്ട് 5 ​30ന് സന്ധ്യാനമസ്‌കാരം. തുടർന്ന് പ്രദക്ഷിണം, 21ന് രാവിലെ 6.30ന് പ്രഭാത നമസ്‌കാരം. 23ന് രാവിലെ ഏഴിന് കുർബാന. വൈകിട്ട് 5.30ന് ക്രിസ്മസ് സായാഹ്നം. ഡോ. എം.എസ്.സുനിൽ സന്ദേശം നൽകും. ഉല്ലാസ് പന്തളം പ്രസംഗിക്കും. 24ന് വൈകിട്ട് ആറിന് സന്ധ്യാനമസ്‌കാരം. 25ന് രാവിലെ 4 ന് കുർബാന. വൈകിട്ട് മൂന്നിന് സംയുക്ത ക്രിസ്മസ് റാലിയും പൊതുസമ്മേളനവും. 31ന് വൈകിട്ട് അഞ്ചിന് കുമ്പസാരം. 8 ന് ഡോ. സാം വി.ഡാനിയേൽ പ്രസംഗിക്കും. ജനുവരി ഒന്നിന് കുർബാന, 6 ന് രാവിലെ 6.30ന് ദനഹാപെരുന്നാൾ. എട്ടിന് ആദ്ധ്യത്മിക സംഘടനാ വാർഷികം, സ്‌നേഹവിരുന്ന്. 12ന് വൈകിട്ട് 6.30ന് ഗാനശുശ്രൂഷ, വചന ശുശ്രൂഷ .13 ന് വൈകിട്ട് 6ന് സന്ധ്യാനമസ്‌കാരം. 14ന് ഏഴിന് വചന ശുശ്രൂഷ. 15ന് രാവിലെ 7 ന് പ്രഭാത നമസ്‌കാരം .വൈകിട്ട് നാലിന് ചെണ്ടമേളം ,ബാന്റ്‌മേളം. തുടർന്ന് പെരുന്നാൾ പ്രദക്ഷിണം വയലിൽ ഫ്യൂഷൻ, 16ന് രാവിലെ 10.30 ന് ആശിർവാദം. നേർച്ച വിളമ്പ്.