കോന്നി: ചിറമേൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ചിറമേൽ അച്ചന്റെ ഹംഗർ ഹണ്ട് പദ്ധതിയിൽ കോന്നി ഇ.എം.എസ് ചാരിറ്റിബിൾ സൊസൈറ്റിയുടെ സ്നേഹാലയത്തെ ഉൾപ്പെടുത്തി. ജില്ലാ കോ ഓർഡിനേറ്റർ പ്രൊഫ:മാമൻ സക്കറിയ സ്നേഹാലയത്തിലെത്തി കിടപ്പു രോഗികൾക്കുള്ള ഭക്ഷണ സാധനങ്ങൾ നൽകി. സൊസൈറ്റി പ്രസിഡന്റ്‌ ശ്യാംലാൽ, സെക്രട്ടറി ശശികുമാർ, ഭരണസമിതി അംഗങ്ങളായ രാജേഷ് കുമാർ, ബിജു ഇല്ലിരിക്കൽ, രംഗനാഥൻ, തുടങ്ങിയവർ പങ്കെടുത്തു.