തിരുവല്ല: തിരുവല്ല റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡ് അടിയന്തരമായി സഞ്ചാരയോഗ്യമാക്കണമെന്നും എല്ലാ ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിക്കണമെന്നും എ.ഐ.വൈ.എഫ് തിരുവല്ല ടൗൺ മേഖല കമ്മിറ്റിആവശ്യപ്പെട്ടു. ശ്രീവൽസ് തമ്പി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മേഖല സെക്രട്ടറി വിഷ്ണു ഭാസ്കർ, മണ്ഡലം കമ്മിറ്റിയംഗങ്ങളായ ലിജു വർഗീസ്, അനിതപ്രസാദ് എന്നിവർ പ്രസംഗിച്ചു.