കല്ലൂപ്പാറ: സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളിയിൽ 25ന് ക്രിസ് മസ് ആഘോഷം നടക്കും. പുലർച്ചെ 3ന് രാത്രി നമസ്കാരം, ജനനപ്പെരുന്നാൾ ശുശ്രൂഷ. തുടർന്ന് കുർബാന. 5.30ന് സന്ധ്യാനമസ്കാരം, 6.30ന് 'സൈലന്റ് നൈറ്റ് 2022' . വികാരി റവ.ഫാ.ജോൺ മാത്യുവിന്റെ അദ്ധ്യക്ഷതയിൽ സ്വാമി ശുരുരത്‌നം ജ്ഞാന തപസ്വി ക്രിസ്മസ് സന്ദേശം നൽകും. ഫാ.റ്റിജോ വർഗീസ്, ഡോ.കെ.ഇ.ഏബ്രഹാം, എബി അലക്സ്, റോബിൻ തോമസ്, മാത്യു പി. മേലേമല എന്നിവർ പ്രസംഗിക്കും. ഇടവകയിലെ വിവിധ ആത്മീയ സംഘടനകളുടെ നേതൃത്വത്തിൽ ഗാനശുശ്രൂഷയും കലാപരിപാടികളും നടക്കും.