റാന്നി:പെരുനാട് മന്ദപ്പുഴയിൽ സി.പി.എം അനുഭാവികളായിരുന്ന പത്തു പേർ ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം അനോജ് കുമാർ, റാന്നി മണ്ഡലം അദ്ധ്യക്ഷൻ സന്തോഷ്‌ കുമാർ, സോമസുന്ദരൻ പിള്ള, അരുൺ അനിരുദ്ധൻ, മഞ്ജുള ഹരി, സാനു മാമ്പാറ, വസന്ത സുരേഷ്, ശശി തിനവിള, സോമരാജൻ, ഷൈലജ, വിനോദ് എം എസ് , അജിമോൻ, അഞ്ചു സജി തുടങ്ങിയവർ പങ്കെടുത്തു.