
പത്തനംതിട്ട : ദേശീയ ഉപഭോക്തൃ ദിനാഘോഷത്തിന്റെ ഭാഗമായി ഹരിത ഉപഭോഗം, ഫെയർ ഡിജിറ്റൽ ഫിനാൻസ്, ഉപഭോക്തൃ നിയമം അവകാശങ്ങൾ കടമകൾ എന്നീ വിഷയങ്ങളിൽ ജില്ലാ തലത്തിൽ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരം, ഹയർ സെക്കൻഡറി തലത്തിൽ ജില്ലാതല ഉപന്യാസ മത്സരം, കോളേജ് തലത്തിൽ ജില്ലാതല പ്രസംഗ മത്സരം എന്നിവ 23 ന് രാവിലെ 11 മുതൽ ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിക്കും.
കുട്ടികൾക്കായി 23 വരെ സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന എന്റെ റേഷൻ കട സെൽഫി മത്സരത്തിൽ പങ്കെടുക്കുന്നവർ 9188 527 310 എന്ന വാട്ട്‌സ് ആപ്പ് നമ്പറിലേക്കാണ് സെൽഫി അയയ്‌ക്കേണ്ടത്.