തിരുവല്ല: സി.പി.ഐയിൽ ചേർന്ന പെരിങ്ങരയിലെ 10 കുടുംബങ്ങളെ ജില്ല അസി.സെക്രട്ടറി അഡ്വ.കെ.ജി. രതീഷ് കുമാർ പതാക നൽകി സ്വീകരിച്ചു. മണ്ഡലം സെക്രട്ടറി പി.എസ്. റെജി, ലോക്കൽ സെക്രട്ടറി ബിനു മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗം അനു സി.കെ, കെ.കെ ഗോപി, ജയകുമാർ, മോഹൻദാസ് കൊല്ലവറ എന്നിവർ പ്രസംഗിച്ചു.