പന്തളം: പന്തളം ​ - മാവേലിക്കര റോഡിൽ കെ.എസ്.റ്റി.പിയുടെ പണി നടക്കുന്നതിനാൽ ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കുന്നു. ഇതുമൂലം പന്തളം, കുരമ്പാല, പൂഴിക്കാട്, മൂടിയൂർക്കോണം, ആതിരമല, കടയ്ക്കാട് ഭാഗങ്ങളിൽ ചൊവ്വാഴ്ച മുതൽ വെള്ളിയാഴ്ച വരെ ജലവിതരണം മുടങ്ങുമെന്ന് ജല അതോറിറ്റി അസി.എൻജിനീയർ അറിയിച്ചു.