plasticwaste-
പ്ലാസ്റ്റിക് മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ വാർഡ് മെമ്പർ ശ്യാരി റ്റി എസ് പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകുന്നു

റാന്നി: പെരുനാട് മാർക്കറ്റിനോട് ചേർന്ന് മാലിന്യ സംസ്കരണ പ്ളാന്റ് സ്ഥാപിക്കാനുള്ള ബ്ലോക്ക് പഞ്ചായത്തിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാം വാർഡ് മെമ്പർ ശ്യാരി റ്റി.എസ് പെരുനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് എൻജിനിയർ എന്നിവർക്ക് കത്ത് നൽകി. ബി.ജെ.പി പെരുനാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സോമസുന്ദരൻ പിള്ള, ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാവ് അരുൺ അനിരുദ്ധൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.