അടൂർ : വയല ഗുരുക്ഷേത്രത്തിൽ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ചു. എസ്.എൻ.ഡി.പി യോഗം 4259-ാം നമ്പർ വയല ശാഖാ യോഗത്തിന്റെ ഗുരുക്ഷേത്രത്തിൽ ശനിയാഴ്ച പുലർച്ചെ ഒന്നിനാണ് മോഷണം നടന്നത്. സി.സി.ടി.വി ദൃശ്യം ശാഖാ യോഗം ഭാരവാഹികൾ പൊലീസിന് കൈമാറി. സമീപത്തെ ഉടയാംവിള ദേവീ ക്ഷേത്രത്തിലെയും വഞ്ചി കുത്തിത്തുറന്ന് പണം അപഹരിച്ചിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.കഴിഞ്ഞ ദിവസം പെരിങ്ങനാട് ഭാഗത്ത് പള്ളികൾ കേന്ദ്രീകരിച്ച് മോഷണം നടന്നിരുന്നു,. മണ്ഡലചിറപ്പായതോടെ ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികളിൽ കൂടുതൽ പണം നിറയും എന്നതിനാലാണ് കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടക്കുന്നത്.