മല്ലപ്പള്ളി :എഴുമറ്റൂർ ശ്രീകണ്ണച്ചതേവർ ക്ഷേത്രത്തിലെ ഉത്സവം, ദശാവതാര ചാർത്ത് ബാലലീലാ ചാർത്ത് എന്നിവയോടു കൂടി 21 ന്

തുടങ്ങും. യജ്ഞാചാര്യൻ അറുനൂറ്റിമംഗലം വിജയ

കുമാറിന്റെ (മുംബയ്) നേതൃത്വത്തിലുള്ള സപ്താഹ യജ്ഞത്തിന് 22 ന് വൈകിട്ട് 6.30 ന് ന്യൂഡൽഹി ക്ഷേത്രം മേൽശാന്തി കൃഷ്ണതീർത്ഥ ജിതേന്ദ്ര രണൻസെൻ ഭദ്രദീപം തെളിക്കും. യജ്ഞ ഹോതാവ് കണ്ണൻ പോറ്റി കരുനാഗപ്പള്ളി. യജ്ഞപാരാണികരായ മുഖത്തല തങ്കരാജ്, മഹാദേവിക്കാട് രാമചന്ദ്രൻ, കുറത്തിയാട് ചന്ദ്രൻ, മാവേലിക്കര രാജേഷ്, കിടങ്ങറ അബികൃഷ്ണ എന്നിവർ നേതൃത്വം നൽകും.

ഉത്സവ കൊടിയേറ്റ് 26 ന് വൈകിട്ട് 6.30 ന് തന്ത്രിമുഖ്യൻ പറമ്പൂരില്ലത്ത് ത്രിവിക്രമൻ നാരായണൻ ഭട്ടതിരിപ്പാട് നിർവഹിക്കും. എല്ലാ ദിവസവും നിർമ്മാല്യദർശനം ,അഭിഷേകം, ഗണപതിഹോമം, ഉഷപൂജ, ഉച്ചപൂജ, നവകം, ശ്രീഭൂതബലി എന്നിവ ഉണ്ടാകും. 29 ന്

വൈകിട്ട് 5.30 ന് അമ്പലപ്പുഴ വിജയകുമാർ അവതരിപ്പിക്കുന്ന സോപാന സംഗീതം. 7 ന് എഴുമറ്റൂർ നടരാജ നൃത്തവിദ്യലയം അവതരിപ്പിക്കുന്ന നൃത്തസന്ധ്യ. എഴുമറ്റൂർ കാണിക്ക മണ്ഡപത്തിൽ ദേവികാസുനിലും, ഹരികൃഷ്ണനും

അവതരിപ്പിക്കുന്ന കരാക്കേ ഗാനമേള എന്നിവ നടക്കും. 9 ന് പള്ളിവേട്ട എതിരേൽപ്. 11ന് ക്ഷേത്രത്തിൽ ഗാനമേള, 1 ന് പള്ളിവേട്ട, ജനുവരി 2 ന് വൈകിട്ട് 6 ന് കൊടിയിറക്കം. തുടർന്ന് ഏലാം മഹാദേവർ ക്ഷേത്രത്തിൽ ആറാട്ട്. ആറാട്ട് എതിരേല്പിനോടനുബന്ധിച്ച് എഴുമറ്റൂർ പനമറ്റത്ത്കാവ് ദേവീക്ഷേത്രത്തിന്റെ കാണിക്കമണ്ഡപത്തിനു മുൻപിൽ മല്ലപ്പള്ളി സുമേഷ് നയിക്കുന്ന തംബുരു ഓർക്കസ്ട്രയുടെ ഗാനസന്ധ്യ നടക്കുമെന്ന് ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് വിനോദ് പൈക്കര, വൈസ് പ്രസിഡന്റ് രമേശ് കുമാർ നീർവേലിൽ, സെക്രട്ടറി ശ്രീധരപണിക്കർ എന്നിവർ അറിയിച്ചു.