പത്തനംതിട്ട: തൊടുപുഴയിൽ ഇന്ന് ആരംഭിക്കുന്ന ജേർണലിസ്റ്റ് ക്രിക്കറ്റ് ലീഗിൽ പങ്കെടുക്കുന്ന പത്തനംതിട്ട പ്രസ് ക്ളബിലെ മീഡിയ സ്റ്റാർ പത്തനംതിട്ടയുടെ ജഴ്‌​സി പ്രകാശനം ചെയ്തു. ഡിവൈ.എസ്.പി എസ്. നന്ദകുമാർ, ജില്ലാ സ്‌​പോർട്‌​സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാറിന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. ടീം ക്യാപ്ടൻ ജി. വിശാഖൻ അദ്ധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് സജിത്ത് പരമേശ്വരൻ, സെക്രട്ടറി എ. ബിജു, ടീം മാനേജർ എസ്. ഷാജഹാൻ എന്നിവർ പ്രസംഗിച്ചു.