 
പത്തനംതിട്ട :മത ഭീകരതയ്ക്ക് എതിരെ ഒ.ബി.സി മോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന്റെ മുൻപിൽ നടന്ന രഞ്ജിത്ത് ശ്രീനിവാസൻ അനുസ്മരണ സമ്മേളനം ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് സി.ആർ.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. മേഖലാ ജനറൽ സെക്രട്ടറി പി.ആർ.ഷാജി, ജില്ലാ വൈസ് പ്രസിഡന്റ് കെ.ബിനുമോൻ, ജില്ലാ ട്രഷറർ ഗോപാലകൃഷ്ണ കർത്താ, ജില്ലാ ജനറൽ സെക്രട്ടറിമാരായ അശോക് കുമാർ പമ്പ, കെ.സീന, കർഷക മോർച്ച ജില്ലാ പ്രസിഡന്റ് ശ്യാം തട്ടയിൽ, അനിൽ പുല്ലാട്, ബി.ജെ.പി പത്തനംതിട്ട മണ്ഡലം പ്രസിഡന്റ് അഭിലാഷ് ഓമല്ലൂർ, മണ്ഡലം ഭാരവാഹികളായ ബാബു കുഴീക്കാല, സൂരജ് ഇലന്തൂർ, വി.എസ്.അനിൽ,വിദ്യാധിരാജൻ, സതീഷ് കുമ്പഴ, രഞ്ജിനി അടകൽ, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അഖിൽ വർഗീസ്, കർഷകമോർച്ച ജില്ലാ ജനറൽ സെക്രട്ടറി സുരേഷ് പുളിവേലിൽ, ഒ.ബി.സി മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് വിജയൻ കാക്കനാട്ടിൽ, ജില്ലാ സെക്രട്ടറി അജി തടാലിൽ, ജില്ലാ സെക്രട്ടറി ശ്യാം ടി.ചാത്തമല, ജില്ലാ ട്രഷറർ ലിജുകുമാർ, മണ്ഡലം പ്രസിഡന്റുമാരായ സുധീർ കുമാർ, സതീഷ് കോന്നി, മോഹനൻ റാന്നി, ഷാജി പുരുഷോത്തമൻ, സന്തോഷ് കുമാർ, സുകു ഏഴംകുളം, പത്തനംതിട്ട മുനിസിപ്പൽ പ്രസിഡന്റ് പി.എസ്.പ്രകാശ്, പ്രമോദ്കുമാർ കുളനട, ലക്ഷ്മി മനോജ്, ചന്ദ്രലേഖ തുടങ്ങിയവർ പങ്കെടുത്തു.