20-justice-at-sabarimala
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പവിത്രം ശബരിമല സമ്പൂർണ ശുചീകരണ യജ്ഞത്തിൽ പങ്കെ​ടു​ക്കുന്ന ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമ​ചന്ദ്രൻ

ശബരി​മല : അയ്യപ്പന്റെ പൂങ്കാവനമായ ശബരിമലയും പരിസര പ്രദേശവും എപ്പോഴും മാലിന്യ വിമുക്തമായിരിക്കണമെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ . തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പവിത്രം ശബരിമല സമ്പൂർണ ശുചീകരണ യജ്ഞത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. രാവിലെ അയ്യപ്പദർശനം പൂർത്തിയാക്കിയ ശേഷമാണ് പവിത്രം ശബരില പദ്ധതിയുടെ ഭാഗമായി ശുചീകരണത്തിൽ അദ്ദേഹം പങ്കാളിയായത്. പവിത്രം ശബരിമല പദ്ധതിയുടെ നീല തൊപ്പിയും പ്രത്യേക മാസ്​കും അണിഞ്ഞാണ് അദ്ദേഹം ശുചീകരണ യജ്ഞത്തിന്റെ ഭാഗമായത്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പവിത്രം ശബരിമല സമ്പൂർണ ശുചീകരണ യജ്ഞം പരിപാടിയുടെ ഭാഗമായി ദിവസവും ഒരു മണിക്കൂർ വീതമാണ് ശബരിമല അയ്യപ്പസന്നിധിയിൽ ശുചീകരണം നടത്തി വരു​ന്നത്.