കോന്നി: സാംബവ മഹാസഭ കോന്നി യൂണിയന്റെ നേതൃത്വത്തിൽ നടന്ന വനിതാസമാജം കൺവെൻഷൻ യൂണിയൻ പ്രസിഡന്റ് സി .കെ .ലാലു ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ഡി. മനോജ് കുമാർ മുഖ്യപ്രഭാഷണം നടത്തി. വനിതാ സമാജം സംസ്ഥാന വൈസ് പ്രസിഡന്റ് ഭാരതി വിശ്വനാഥ് അദ്ധ്യക്ഷത വഹിച്ചു. ശശി നാരായണൻ, റെജി ചെമ്പന്നൂർ എന്നിവർ സംസാരിച്ചു. ഭാരാവാഹികളായി രഞ്ജിനി രാധാകൃഷ്ണൻ ( പ്രസിഡന്റ്) ,ബിന്ദു സുരേഷ് (സെക്രട്ടറി ), സജിതാ സുനിൽ (ഖജാൻജി ) എന്നിവരെ തിരഞ്ഞെടുത്തു.