dharna
ബി.എസ്.എൻ.എൽ. പെൻഷനേഴ്‌സ് അസോസിയേഷനുകൾ സംയുക്തമായി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഡി.ബി.പി.എ. സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി.ആർ.സി. നായർ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: ബി.എസ്.എൻ.എല്ലിൽ നിന്ന് വിരമിച്ച ജീവനക്കാർക്ക് 2017 ജനുവരി മുതൽ കിട്ടേണ്ട പെൻഷൻ പരിഷ്കരണം നിഷേധിക്കുന്ന കേന്ദ്ര ടെലികോം വകുപ്പിന്റെ നടപടിക്കെതിരെ ഓൾ ഇന്ത്യ ബി.എസ്.എൻ.എൽ പെൻഷനേഴ്‌സ് വെൽഫെയർ അസോസിയേഷൻ, പെൻഷനേഴ്‌സ് അസോസിയേഷൻ കേരള എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ തിരുവല്ല ബി.എസ്.എൻ.എൽ. ജനറൽ മാനേജരുടെ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. ഡി.ബി.പി.എ. സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി.ആർ.സി. നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ എ.ആർ. ധർമ്മിഷ്ഠൻ, ജില്ലാ സെക്രട്ടറി എ.എം.ജോസഫ്, എ.ഐ.ബി.പി.ഡബ്ള്യു.എ. ജില്ലാ പ്രസിഡന്റ്‌ പി.എം.ജി. മേനോൻ, ജില്ലാ സെക്രട്ടറി താഹക്കുട്ടി എന്നിവർ പ്രസംഗിച്ചു.