മല്ലപ്പള്ളി : തടിയൂർ- വാളക്കുഴി -നാരകത്താനി റോഡിന്റെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചു.തടിയൂർ ജംഗ്ഷനിൽ നിന്നും പ്രധാനമന്ത്രി ഗ്രാമീണ പാത യോജന (പി.എം.ജി.എസ്.വൈ )പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണ പ്രവർത്തനം ആരംഭിച്ചത്. 5.65 കിലോമീറ്റർ ദൂര പരിധിയിലുള്ള റോഡിന് 3.81കോടി രൂപയ്ക്ക് 2021 മാർച്ചിൽ ആരംഭിച്ച പദ്ധതിയാണിത്. വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ സ്ഥാപിക്കുന്നതിലുള്ള കാലതാമസമാണ് നിർമ്മാണ പ്രവർത്തനങ്ങൾ വൈകുന്നതിന് ഇടയാക്കി. ഇത് ജനരോക്ഷത്തിനും പരാതികൾക്കും ഇടനൽകി.യാത്ര ദുസഹമായ റോഡിന്റെ നിർമ്മാണ പ്രവർത്തികൾ വൈകിയത് ഇരുചക്ര വാഹന യാത്രക്കാരെയും കാൽനട യാത്രക്കാരെയും ദുരിതത്തിലാക്കിയിരുന്നു. റോഡിന്റെ ആവശ്യമായ വശങ്ങളിൽ സംരക്ഷണഭിത്തിയുടെ നിർമ്മാണവും , ഐറിഷ് ഓടകളുടെ നിർമ്മാണവും ,ക്രാഷ് ബാര്യറുകളുടെ നിർമ്മാണവും പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണം വിഭാവനം ചെയ്തിരിക്കുന്നത്.
പ്രധാന ബൈപാസ് റോഡ്
തിരുവല്ല - തടിയൂർ- റാന്നി റോഡിനെയും അയിരൂർ - വാലാങ്കര,പടുതോട് - എഴുമറ്റൂർ റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാനബൈപ്പാസ് റോഡ് കൂടിയാണിത്. നിർമ്മാണം പൂർത്തിയാകുന്നതോടെ ദുരിത യാത്രയ്ക്ക് അറുതി വരുമെന്ന് പ്രതീക്ഷയിലാണ് യാത്രക്കാരും നാട്ടുകാരും.
...........
-3.81 കോടിയുടെ പദ്ധതി
- 5.65 കിലോമീറ്റർ ദൂര പരിധി