കോന്നി: അട്ടച്ചാക്കൽ ഈസ്റ്റ് ഗോൾഡൻ ബോയ്സ് ഗ്രാമീണവായനശാലയുടെ നേതൃത്വത്തിൽ ഗോൾഡൻ കിഡ്സ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ റിസോഴ്സ് ക്ലാസ് നടത്തി. നാടകക്കാരൻ മനോജ് സുനി ഫുട്‌ബാൾ ക്ലൗൺ ഷോ അവതരിപ്പിച്ചു. ജില്ല കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ നാടകസാംഘാംഗം അനഘമോളെ ആദരിച്ചു. റോബിൻ കാരാവള്ളിൽ, രാജേഷ് പേരങ്ങാട്ട് ,ബൈജു പേരങ്ങാട്ട്, സിജോ ജോസഫ് ,ആഷ ബിനു,കെ.എസ്.ബിനു, വിഷ്ണു മെഡികെയർ, ആൽബിൻ,അതുല്യ എന്നിവർ നേതൃത്വം നൽകി.