മല്ലപ്പള്ളി :ചുങ്കപ്പാറ മേഖലയിൽ വാട്ടർ അതോറിറ്റി കുടിവെള്ളം ലഭ്യമാക്കണമെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം കോട്ടാങ്ങൽ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ജോസഫ് ജോസഫിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം റാന്നി നിയോജക മണ്ഡലം പ്രസിഡന്റ് രാജീവ് താമരപ്പള്ളി ഉദ്ഘാടനം ചെയ്തു. ജോസി ഇലഞ്ഞിപ്പുറം, ജോസഫ് ജോൺ ,ജോളി ജോസഫ് , ജുബി ഡൊമിനിക്, ജോഷി തിരുന്നെല്ലൂർ, ജോയി തുണ്ടിയിൽ, ബേബി എന്നിവർ പ്രസംഗിച്ചു