പന്തളം: പന്തളം എമിനെൻസ് പബ്ലിക് സ്‌കൂളിന്റെ 29ാം വാർഷികവും ഫുഡ് ഫെസ്റ്റും ക്രിസ്മസ് ആഘോഷവും വെള്ളിയാഴ്ച നടക്കുമെന്ന് സ്‌കൂൾ ചെയർമാൻ പി.എം. ജോസും പ്രിൻസിപ്പൽ ഡോ.ബി സന്തോഷും വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10 ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. ചെയർമാൻ പി.എം. ജോസ് അദ്ധ്യക്ഷത വഹിക്കും. നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യപ്രഭാഷണവും പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് മൂലംനാൾ പി.ജി. ശശികുമാർ വർമ്മ അനുഗ്രഹ പ്രഭാഷണവും നടത്തും. പന്തളം നഗരസഭ ചെയർപേഴ്‌സൺ സുശീല സന്തോഷ്, കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി. ചന്ദ്രൻ, എൻ.എസ്.എസ് ഡയറക്ടർ ബോർഡംഗവും പന്തളം യൂണിയൻ പ്രസിഡന്റുമായ പന്തളം ശിവൻകുട്ടി, നഗരസഭാ കൗൺസിലർ ശ്രീദേവി കെ.വി, പന്തളം എൻ.എസ്.എസ് കോളേജ് പ്രിൻസിപ്പൽ ഡോ. അഞ്ജന.ജെ, സ്‌കൂൾ ലീഡർമാരായ പവിത്ര നായർ, നെവിൻ ബാബു എന്നിവർ സംസാരിക്കും. ഹരിത ഉദ്യാനം പദ്ധതിയുടെ ഉദ്ഘാടനവും നടക്കും. കൃഷി വകുപ്പ് പത്തനംതിട്ട ഡെപ്യൂട്ടി ഡയറക്ടർ ജാൻസി. കെ. കോശി, പന്തളം അസിസ്റ്റന്റ് ഡയറക്ടർ റീജ ആർ. എസ്, പന്തളം കൃഷി ഓഫീസർ സൗമ്യ ശേഖർ എന്നിവർ പങ്കെടുക്കും. നാഷണൽ മാസ്റ്റേഴ്‌സ് മീറ്റിൽ ഷോട്ട്പുട്ട്, ഡിസ്‌കസ് ത്രോ എന്നിവയിൽ സ്വർണം നേടിയ സ്‌കൂൾ ഫിസിക്കൽ എജ്യൂക്കേഷൻ മേധാവി വർഗീസ് ഡിക്രൂസിനെ ആദരിക്കും. തുടർന്ന് അരുൺ ഗിന്നസ് വൺ മാൻ ഷോ അവതരിപ്പിക്കും. വൈകിട്ട് 5 മുതൽ ക്രിസ്മസ് ആഘോഷം. 6 മുതൽ മജീഷ്യൻ സമ്രാജിന്റെ മെഗാ മാജിക് ഷോ. പന്തളം നഗരസഭാ ചെയർപേഴ്‌സണിന്റെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ച 'അഭയം ജനകീയ സഹായസമിതിക്ക് ഫുഡ് ഫെസ്റ്റിൽ നിന്നുള്ള വരുമാനം കൈമാറും.