പന്തളം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ പന്തളം ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ നടന്ന പെൻഷൻ ദിനാചരണം ബ്ലോക്ക് പ്രസിഡന്റ് ടി.എൻ.കൃഷ്ണ പിള്ളയുടെ അദ്ധ്യക്ഷതയിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് പ്രൊഫ. കെ.എസ്. ശ്രീകല ഉദ്ഘാടനം ചെയ്തു. പി. ആർ. സാംബശിവൻ, വി. ജി. ഭാസ്‌കരക്കുറുപ്പ്, എൻ. പി. പങ്കജാക്ഷൻ നായർ, കെ. ആർ. സുകുമാരൻ നായർ, പ്രെഫ. ജോൺ മാത്യു എന്നിവർ പ്രസംഗിച്ചു.