പ്രമാടം : ജനനി ഹൈന്ദവ സേവാ സമിതി, ശബരിമല അയ്യപ്പസേവാ സമാജം എന്നിവയുടെ ആഭിമുഖ്യത്തിൽ മഹാആഴിയും പടുക്കയും നാളെ പുളിമുക്ക് പുലിപ്പാറക്കോട്ട കാണിക്ക മണ്ഡപ സ്ഥാനത്ത് നടക്കും. രാവിലെ 11 മുതൽ അയ്യപ്പൻകഞ്ഞി ഉണ്ടായിരിക്കും. വൈകിട്ട് 6.30 മുതൽ മഹാആഴിയും പടുക്കയും . അയ്യപ്പധർമ്മ സമ്മേളനം സന്ദീപ് വാര്യർ ഉദ്ഘാടനം ചെയ്യും. കെ.വി. സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിക്കും.