പത്തനംതിട്ട: ജില്ലയിലെ യുവ എഴുത്തുകാർക്കായി ദേശത്തുടി സാംസ്കാരിക സമന്വയം ഏർപ്പെടുത്തിയ കഥ ,കവിത പുരസ്‌കാരം പ്രഖ്യാപിച്ചു. കഥ: ആർ. നന്ദിത കുറുപ്പ് (ഒന്നാം സ്ഥാനം ), നെൽസൺ കെ.തോമസ് (രണ്ടാം സ്ഥാനം ), സോജൻ റോസമ്മ സാം (മൂന്നാം സ്ഥാനം ) . കവിത: അഡ്വ. രാഖി ശേഖർ (ഒന്നാം സ്ഥാനം ), ആൻ മേരി ജേക്കബ് (രണ്ടാം സ്ഥാനം ) ,മിസിരിയ നൗഷാദ് (മൂന്നാം സ്ഥാനം ) .
നോവലിസ്റ്റ് രവിവർമ്മ തമ്പുരാൻ, എഴുത്തുകാരായ ഡോ.സുനിത ബാബു, ശ്യാംരാജ് എന്നിവരായിരുന്നു വിധികർത്താക്കൾ . ജനുവരിയിൽ പത്തനംതിട്ടയിൽ സംഘടിപ്പിക്കുന്ന ഡോ. നെല്ലിക്കൽ മുരളീധരൻ സ്മാരക ദേശത്തുടികഥാ പുരസ്‌കാര സമർപ്പണ സമ്മേളനത്തിൽ യുവ പ്രതിഭ അവാർഡ് നൽകും .