അടൂർ: എസ്. എൻ. ഡി. പി. യോഗം അടൂർ യൂണിയന്റെ നേതൃത്വത്തിലുള്ള ശിവഗിരി പദയാത്രയുടെ ഭാഗമായുള്ള പീതാംബര ദീക്ഷാ കർമ്മം ഇന്ന് രാവിലെ 9ന് അടൂർ യൂണിയൻ പ്രാർത്ഥനാ ഹാളിൽ നടക്കും. ഗുരുദേവനും ശിവഗിരി തീർത്ഥാടനവും എന്ന വിഷയത്തെ ആസ്പദമാക്കി വിജയലാൽ നെടുംകണ്ടം പ്രഭാഷണം നടത്തും. എല്ലാ ഗുരുദേവ ഭക്തരും യോഗത്തിൽ പങ്കെടുക്കണമെന്ന് യൂണിയൻ കൺവീനർ അഡ്വ. മണ്ണടി മോഹനൻ അറിയിച്ചു