ചെങ്ങന്നൂർ: മൃഗാശുപത്രിയിൽ രജിസ്റ്റർ ചെയ്ത മുഴുവൻ ക്ഷീരകർഷകർക്കും സൗജന്യനിരക്കിൽ കാലിത്തീറ്റ വിതരണം ചെയ്യണമെന്ന് കിസാൻ ജനത ചെങ്ങന്നൂർ നിയോജകമണ്ഡലം കമ്മിറ്റി സർക്കാരിനോടാവശ്യപ്പെട്ടു. കാർഷികമേഖലയിലെ വിവിധ ആവശ്യങ്ങളുയർത്തി കിസാൻ ജനത 21ന് നടത്തുന്ന സെക്രട്ടേറിയറ്റ് ധർണ വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് വി.എൻ. ഹരിദാസ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് എം.എം. മാധവൻ അദ്ധ്യക്ഷത വഹിച്ചു. എൽ.ജെ.ഡി ചെങ്ങന്നൂർ നിയോജകമണ്ഡലം പ്രസിഡന്റ് ആർ.പ്രസന്നൻ, അജിത് ആയിക്കാട്, ബി. ഓമനക്കുട്ടൻ നായർ, പി.ആർ സച്ചിതാനന്ദൻ, സാം ജേക്കബ്, ജി. വിശ്വനാഥൻ, എം.കെ. ഹരിക്കുട്ടൻ, കെ.ജി. തങ്കപ്പൻ എന്നിവർ പ്രസംഗിച്ചു.