cgnr-fest
ചെങ്ങന്നൂർ ഫെസ്റ്റ്, വിശപ്പ് രഹിത ചെങ്ങന്നൂർ എന്നിവയുടെ നേതൃത്വത്തിൽ പുനരധിവാസ പദ്ധതിപ്രകാരം ആലായിൽ നൽകിയ പെട്ടിക്കട

ചെങ്ങന്നൂർ: ചെങ്ങന്നൂർ ഫെസ്റ്റ്, വിശപ്പ് രഹിത ചെങ്ങന്നൂർ എന്നിവയുടെ നേതൃത്വത്തിൽ പെട്ടിക്കട നൽകുന്ന പുനരധിവാസ പദ്ധതിയിൽ ആലാ പഞ്ചായത്തിൽ തെക്കേകി കാപ്പാട്ട് പ്രസന്നയക്ക് പെട്ടിക്കട നൽകി. ആലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. മുരളീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ ഫെസ്റ്റ് ചെയർമൻ പി.എം.തോമസ് അദ്ധ്യക്ഷനായി.എൽ.സി വർഗീസ്, വി.കെ.ശോഭ,സജികുമാർ, സീമ ശ്രീകുമാർ, കൃഷ്ണകുമാരി, ജോസ് മണപ്പുറം, ജോജി ചെറിയാൻ, പണ്ടാനാട് രാധാകൃഷ്ണൻ, ക്രിസ്റ്റി ജോർജ് മാത്യു എന്നിവർ സംസാരിച്ചു.