21-musaliar-star

കോഴഞ്ചേരി : ക്രിസ്മസ് ആഘോഷത്തിന് 35 അടി ഉയരമുള്ള കൂറ്റൻ നക്ഷത്ര മുയർത്തി പത്തനംതിട്ട മുസലിയാർ കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജിയിലെ വിദ്യാർത്ഥികൾ. സിവിൽ എൻജിനിയറിംഗ് അഞ്ചാം സെമസ്റ്റർ വിദ്യാർത്ഥികളായ റിസ്വാൻ, സച്ചു, സെയ്ഫ് ,എബി, കിരൺ, നവീൻ, ജിന്റോ ശ്രീജിത്ത്, ഷിനാസ്, അനന്തു എന്നിവർ മൂന്നുദിവസമെടുത്താണ് 35 അടി ഉയരമുള്ള നക്ഷത്രം നിർമ്മിച്ചു കോളേജ് കെട്ടിടത്തിൽ സ്ഥാപിച്ചത്.