ചെങ്ങന്നൂർ: കേരള കോൺഗ്രസ് (എം ) നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെങ്ങന്നൂരിന്റെ വിവിധ പ്രദേശങ്ങളിൽ ലഹരിക്കെതിരേ ബോധവത്കരണം നടത്തി. ചെങ്ങന്നൂർ നഗരസഭാ കാവടത്തിൽ ഗാന്ധി പ്രതിമക്കു മുൻപിൽ ദീപം തെളിയിച്ചു ലഹരിക്കെതിരേയുള്ള മോചന ജ്വാലക്ക് തുടക്കം കുറിച്ചു. കേരള ഫോക് ലോർ അക്കാദമി ചെയർമാൻ ഒ.എസ്.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വനിതാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് വത്സമ്മ ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. കെ.ആർ പ്രഭാകരൻ നായർ സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. എൻ.സി.പി സേവാദൾ സംസ്ഥാന ചെയർമാൻ ടി.കെ ഇന്ദ്രജിത്ത് മുഖ്യപ്രഭാഷണം നടത്തി. കേരളാ കോൺഗ്രസ് സംസ്ഥാന സമിതി അംഗം മോഹൻ കൊട്ടാരത്തുപറമ്പിൽ, ജേക്കബ് സ്‌കറിയ, കെ. ഷിബുരാജൻ, ഏബ്രഹാം ഇഞ്ചക്കലോടി, സോജൻ വർഗീസ്, അനസ് പൂവാലംപറമ്പിൽ, സുജിത്ത് കൊട്ടാരത്തുപറമ്പിൽ, ആൻസി ജോർജ് എന്നിവർ സംസാരിച്ചു.

പുലിയൂർ: പുലിയൂർ മണ്ഡലത്തിൽ വൈ.എം.സി.എ. പ്രസിഡന്റ് ഫാ.രാജൻ വർഗീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് തോമസ് കെന്നടി അദ്ധ്യക്ഷത വഹിച്ചു