ചെങ്ങന്നൂർ: ചെങ്ങന്നൂർ പരപ്പൻപാറയിൽ കൂട്ടുകുടുംബം യുവജനക്ഷേമ ബോർഡിന്റെ പുരസ്‌കാരം ലഭിച്ച പി.രാജേഷിനെയും, ജഗദീഷ് മാമ്പ്രക്കരയേയും ആദരിച്ചു. യോഗം രക്ഷാധികാരി പി.എ.ദാമോദരൻ ഉദ്ഘാടനം ചെയ്തു.രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. സുരേഷ് മണക്കാല, സലീം ചെങ്ങന്നൂർ, രാധാകൃഷ്ണൻ ഓച്ചിറ, ബിജു ശൂരനാട് എന്നിവർ പ്രസംഗിച്ചു.