തിരുവല്ല: ടൗൺ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ 29ന് തിരുവല്ല റവന്യു ടവറിൽ മിനി ജോബ് ഫെസ്റ്റ് സംഘടിപ്പിക്കും. സ്വകാര്യ മേഖലയിലെ വിവിധ ഒഴിവുകളിലേക്ക് അന്നേദിവസം ഉദ്യോഗാർത്ഥികൾക്ക് കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിക്കും.18നും 40നും മദ്ധ്യേ പ്രായമുള്ള എസ്.എസ്.എൽ.സി.യോ അതിന് മുകളിലോ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ജോബ് ഫെയറിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾ ഓഫീസ് മുഖേനയോ 94006 06764, 94977 32139 എന്നീ ഫോൺ നമ്പരുകളിലോ ബന്ധപ്പെടണമെന്ന് എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.