ഏറത്ത് : പഞ്ചായത്തിലെ ഭിന്നശേഷിക്കാർക്ക് ആയുർവേദ ചികിത്സയൊരുക്കി ഏറത്ത് പഞ്ചായത്ത് . 34 പേർക്കാണ് ചുരുക്കോട് ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ ആദ്യഘട്ടത്തിൽ ചികിത്സ നൽകിയത്. 2 ലക്ഷം രൂപ ചെലവിലാണ് പദ്ധതി. പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നൂപുഴ ഉദ്ഘാടനംചെയ്തു .ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ അനിൽ പൂതക്കുഴി അദ്ധ്യക്ഷത വഹിച്ചു .സ്ഥിരം സമിതി അദ്ധ്യക്ഷരായ മറിയാമ്മ തരകൻ , ഉഷാ ഉദയൻ , പഞ്ചായത്ത് അംഗങ്ങളായ സൂസൻ ശശികുമാർ , ശ്രീലേഖ ഹരികുമാർ ,ഡി. രാജീവ്, സ്വപ്ന ,കെ.പുഷ്പവല്ലി, ശോഭന കുഞ്ഞുകുഞ്ഞ്, മെഡിക്കൽ ഓഫീസർ ഡോ. മോൻസി അലക്സ് എന്നിവർ പ്രസംഗിച്ചു.