21-sob-asa

പന്തളം: സിനിമ,സീരിയൽ,കോമഡി താരം പന്തളം ഉല്ലാസിന്റെ ഭാര്യ വീടിനുള്ളിൽ തൂങ്ങിമരിച്ചു. പൂഴിക്കാട് ശാസ്താവിളയിൽ രാഘവീയം വീട്ടിൽ ആശ (നിഷ -38) ആണ് മരിച്ചത്. ഇരുനില വീടിന്റെ ഒന്നാം നിലയിലെ മുറിയിലായിരുന്നു മൃതദേഹം. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് ഉല്ലാസ് വീട്ടിലെത്തിയത്. അരമണിക്കൂറിന് ശേഷം കിടപ്പുമുറിയിൽ നിന്ന് ഭാര്യയെ കാണാതായതായി ഉല്ലാസ് പൊലീസിൽ അറിയിച്ചു. തുടർന്ന് ഉല്ലാസും ബന്ധുക്കളും നടത്തിയ പരിശോധനയിലാണ് ആശയെ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻതന്നെ പന്തളം എൻ.എസ്.എസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.
മക്കൾ : ഇന്ദുജിത്, സൂര്യജിത്, സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. പ്രമാടം പൂങ്കാവ് ശാന്തി ഭവനത്തിൽ ശിവാനന്ദന്റെയും ശാരദയുടെയും മകളാണ് ആശ.