sathram-
ഹിന്ദു ഐക്യ വേദി സംഥാന വർക്കിങ് പ്രസിഡണ്ട് വത്സൻ തില്ലങ്കേരി റാന്നി അയ്യപ്പ ഭാഗവത മഹാ സത്ര വേദിയിൽ സംസാരിക്കുന്നു

റാന്നി: അടുത്തകാലത്തായി വാരണാസിയിൽ ഉണ്ടായ മാറ്റങ്ങൾ ശ്രദ്ധിക്കേണ്ടതാണെന്നും പ്രകൃതിക്ക് സമാനമായ മാറ്റങ്ങൾ ശബരിമലയിലും ഉണ്ടാകണമെന്നും ഹിന്ദു ഐക്യ വേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി പറഞ്ഞു. റാന്നി അയ്യപ്പ ഭാഗവത മഹാ സത്രവേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്യ നാട്ടുകാർ നമ്മുടെ നാട്ടിലേക്കു വരുന്നത് അയ്യപ്പനെ തേടിയാണ്. ശബരിമലയുടെ സാദ്ധ്യതകൾ മനസിലാക്കുന്നതിൽ സർക്കാർ പരാജയമാണ്. ശബരിമലയോട് സർക്കാർ അവജ്ഞ കാട്ടുകയാണെന്ന് അദ്ദേഹം പറഞ്ഞു.

മന്ദിരം രവീന്ദ്രൻ, ഷിബുലാൽ, സത്രം ജനറൽ കൺവീനർ അജിത് കുമാർ നെടുംപ്രയാർ, പ്രസിഡന്റ് പ്രസാദ് കുഴികാല, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഗോപൻ ചെന്നിത്തല, ജനറൽ സെക്രട്ടറി ബിജു കുമാർ കുട്ടപ്പൻ, ആചാര്യ വിജയലക്ഷ്മി, രാമദേവി ഗോവിന്ദ വാര്യർ, തുടങ്ങിയവർ പ്രസംഗിച്ചു.