sathyabhama-
സത്യഭാമ കളക്ടറേറ്റിന് മുമ്പിൽ

പത്തനംതിട്ട: റോഡ് വേണമെന്നാവശ്യപ്പെട്ട് 58 കാരി കളക്ടറേറ്റിന് മുമ്പിൽ സത്യാഗ്രഹം നടത്താൻ തുടങ്ങിയിട്ട് നാല്ദിവസം. ആറൻമുള പഞ്ചായത്തിലെ രണ്ടാം വാർഡിലെ സത്യഭാമ എന്ന മദ്ധ്യവയസ്ക കളക്ടറേറ്റിന് മുമ്പിൽ സത്യാഗ്രഹമിരിക്കുന്നത്. ഇതിന് മുമ്പ് ആറൻമുള പഞ്ചായത്തിന് മുമ്പിലും 69 ദിവസം സമാനമായ സത്യാഗ്രഹം നടത്തിയിരുന്നു. എന്നാൽ സത്യഭാമ ആവശ്യപ്പെട്ട എല്ലാ ആനുകൂല്യങ്ങളും നൽകിയിട്ടുണ്ടെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.