അടൂർ: തേപ്പുപാറ പൗരസമിതി, നിള ഗ്രന്ഥശാല എന്നിവയുടെ ആഭിമുഖ്യത്തിൽ ചരിത്ര സദസ് സംഘടിപ്പിച്ചു. പൗരസമിതി പ്രസിഡന്റ് പ്രിൻസ് വിളവിനാൽ അദ്ധ്യക്ഷത വഹിച്ചു. പ്രവാസിയും ജീവകാരുണ്യപ്രവർത്തകനുമായ സന്തോഷ് ഏബ്രഹാം തെക്കേപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക പ്രവർത്തകൻ പി. ആർ. സുരേഷ് വിഷയാവതരണം നടത്തി. നിള ഗ്രന്ഥശാല പ്രസിഡന്റ് എ. കെ. ശിവൻകുട്ടി , രാജു ജോർജ് പുലിയണ്ണാൽ, പി. ജി. ബേബിക്കുട്ടി, ബെന്നി ഉമ്മൻ, ടി. സി. മാമൻ ചിറമണ്ണിൽ, സി. രജീഷ് എന്നിവർ പ്രസംഗിച്ചു.