daily-

പത്തനംതിട്ട : സമ്പൂർണ ഭരണഘടന സാക്ഷരത പരിപാടിയുടെ ഭാഗമായി കാതോലിക്കേറ്റ് കോളേജ് എൻ.എസ്.എസ് യൂണിറ്റ് അംഗങ്ങൾക്ക് പരിശീലനം നൽകി. എം.ജി യൂണിവേഴ്സിറ്റി എൻ.എസ്.എസ് കോർഡിനേറ്റർ ഡോ.ഇ.എൻ.ശിവദാസൻ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.ഫിലിപ്പോസ് ഉമ്മൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ആർ.അജിത് കുമാർ സന്ദേശം നൽകി. കോർഡിനേറ്റർ എ.ഗോകുലേന്ദ്രൻ ആശംസകൾ നേർന്നു. പരിശീലനം നേടിയ സെനറ്റർ അഖിൽ ക്ലാസ് നയിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ സൗമ്യാ ജോസ് , ഗോകുൽ ജി.നായർ എന്നിവർ സംസാരിച്ചു.