പത്തനംതിട്ട: കായംകുളം പത്തനാപുരം റോഡിൽ ഇളമണ്ണൂർ ജംഗ്ഷനു സമീപം കലുങ്കിന്റെ നിർമ്മാണം നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പൊതുമരാമത്ത് നിരത്തു വിഭാഗം അസിസ്റ്റൻഡ് എക്‌സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു. ഇന്നു മുതൽ അടൂരിൽ നിന്നും വരുന്ന വലിയ വാഹനങ്ങൾ തിയേറ്റർപടി ജംഗ്ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് ഇളമണ്ണൂർ പൂതങ്കര റോഡിൽ കൂടി ബാങ്ക് പടി ജംഗ്ഷൻ വഴി പത്തനാപുരം ഭാഗത്തേക്കു പോകണം. പത്തനാപുരത്തു നിന്ന് വരുന്ന വലിയ വാഹനങ്ങൾ ബാങ്ക് പടി ജംഗ്ഷനിൽ തിരിഞ്ഞ് ഇളമണ്ണൂർ പൂതങ്കര റോഡിൽ കൂടി തിയേറ്റർപടി ജംഗ്ഷൻ വഴി അടൂരിലേക്കും പോകണം.