yoga

പത്തനംതിട്ട : നാഷണൽ ആയുഷ് മിഷൻ മുഖേന ചെറുകോൽ ഗവ.ആയുർവേദ ഡിസ്‌പെൻസറിയിൽ (ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ) യോഗ ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 വയസിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഒരു വർഷത്തിൽ കുറയാത്ത യോഗ സർട്ടിഫിക്കറ്റ് കോഴ്‌സ്, ബി.എ.എം.എസ്, ബി.എൻ.വൈ.എസ്, എം.എസ് സി (യോഗ)/ പി.ജി.ഡിപ്ലോമ (യോഗ) എന്നീ യോഗ്യതകളിൽ ഏതെങ്കിലും ഉള്ളവർക്ക് 29 ന് രാവിലെ 11 ന് ചെറുകോൽ ഗവൺ​മെന്റ് ആയുർവേദ ഡിസ്‌പെൻസറിയിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. ഫോൺ : 9495 554 349.