
മല്ലപ്പള്ളി:വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. മൂശാരിക്കവല മേലേമടുക്കോലിൽ ഐസക് ശാമുവേൽ (ബാബു 60) ആണ് മരിച്ചത്. ഡിസംബർ 6 ന് രാവിലെ 8.40 ന് മനക്കച്ചിറയിലായിരുന്നു അപകടം. പച്ചക്കറി കയറ്റി വന്ന വാനും സ്‌കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഐസക്ക് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12 ന് കണ്ടത്തിൽപ്പുര ചർച്ച ഒഫ് ഗോഡ് റീജണൽ സഭയുടെ ചെങ്കൽ സെമിത്തേരിയിൽ. ഭാര്യ: ഇരവിപേരൂർ കണ്ണാട്ടിൽ നടുക്കേത്തറയിൽ ലീലാമണി (അങ്കണവാടി ജീവനക്കാരി). മക്കൾ: ജൂബി സാറ ഐസക്, ജൂലി സാറ ഐസക് (അക്ഷയ കോട്ടയം). മരുമക്കൾ: ഇലവുംതിട്ട നാരങ്ങാട്ടിൽ സുജിത്ത് പാപ്പച്ചൻ (ചെന്നൈ), മീനടം ആറാണിയിൽ നിബു എ. വർഗീസ്.