പത്തനംതിട്ട: ലോക്ക് ഡൗണിനെ തുടർന്ന് നിറുത്തി വച്ചിരുന്ന കെ.എസ്.ആർ.ടി.സി പത്തനംതിട്ട- വഴിക്കടവ് ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചർ സർവീസ് ഇന്ന് പുനരാരംഭിക്കും. രാത്രി 8.15ന് പത്തനംതിട്ടയിൽ നിന്ന് പുറപ്പെടുന്ന ബസ് കോട്ടയം, ചങ്ങനാശേരി, മൂവാറ്റുപുഴ, പെരുമ്പാവൂർ, അങ്കമാലി, തൃശൂർ, നിലമ്പൂർ വഴി വഴിക്കടവിലെത്തും.