 
റാന്നി : ജോലിചെയ്തിരുന്ന വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ കവർന്ന കേസിൽ വീട്ടുജോലിക്കാരി അറസ്റ്റിൽ. വലിയകുളം പുത്തൻപുരയിൽ ഷിനുവിന്റെ ഭാര്യ സിന്ധുവാണ് പിടിയിലായത്. ചെത്തോങ്കര കുന്നുപുറത്തു പുത്തൻകാവിൽ അലൻ മാത്യു എബ്രഹാമിന്റെ ഭാര്യ സിനി റെയ്ച്ചലിന്റെ ആഭരണങ്ങളാണ് മോഷ്ടിച്ചത്. ഈ വർഷം ജൂൺമാസം മുതൽ ഇവരുടെ വീട്ടിൽ ജോലി ചെയ്യുകയായിരുന്നു സിന്ധു .വീട്ടുകാർ ജോലിക്ക് പോയപ്പോൾ പലതവണയായി 12 പവനിലധികം സ്വർണാഭരണങ്ങൾ മോഷ്ടിച്ച് റാന്നിയിലെ ധനകാര്യ സ്‌ഥാപനത്തിൽ 5 ലക്ഷം രൂപയ്ക്ക് പണയം വയ്ക്കുകയായിരുന്നു. എസ്.ഐ ശ്രീജിത്ത് ജനാർദനൻ,സി.പി.ഓമാരായ ലിജു, സൂര്യ, റാഫി മീരാൻ, സലാം, ഷാനവാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.