റാന്നി: പഴവങ്ങാടി വില്ലേജ് ഡിജിറ്റൽ റീസർവേ തുടങ്ങുന്നതിന്റെ ഭാഗമായി ഇട്ടിയപ്പാറ മിനർവ ജംഗ്ഷനിൽ എസ്.സി മിഡിൽ സ്കൂളിന് എതിർവശത്തുള്ള കവണടത്ത് ബിൽഡിങ്ങിൽ ക്യാമ്പ് ഓഫീസ് ആരംഭിച്ചു. റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ ഉദ്ഘാടനം ചെയ്തു. റീസർവേ നമ്പർ ഒന്ന് സർവേ സൂപ്രണ്ട് ചെറുപുഷ്പത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പത്തനംതിട്ട അസിസ്റ്റന്റ് ഡയറക്ടർ സിദ്ധയാഗ പ്രസാദിൻ പ്രഭാമണി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ എബ്രഹാം, വാർഡ് മെമ്പർമാരായ ചാക്കോ വയനാട്ട്, ഷൈനി രാജീവ്, ബ്രില്ലി ബോബി എബ്രഹാം, ബിനിറ്റ് മാത്യു,അനീഷ് ഫിലിപ്പ്, ലീലാമ്മ കവണടത്ത് എന്നിവർ പ്രസംഗിച്ചു.