scholarships

പത്തനംതിട്ട : കേരള മോട്ടോർ തൊഴിലാളി ക്ഷേമപദ്ധതിയിൽ 2022 മാർച്ച് 31 വരെ അംഗത്വം എടുത്തിട്ടുള്ള തൊഴിലാളികളുടെ എട്ടാം ക്ലാസ് മുതൽ പ്രൊഫഷണൽ കോഴ്‌സുകൾക്ക് പഠിക്കുന്ന കുട്ടികൾക്ക് 2022 - 23 അദ്ധ്യയനവർഷത്തെ വിദ്യാഭ്യാസ സ്‌കോളർഷിപ്പിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 31 വരെ നീട്ടി. പ്രൊഫഷണൽ കോഴ്‌സുകൾക്ക് പഠിക്കുന്ന കുട്ടികൾ സർക്കാർ നിശ്ചയിച്ചിട്ടുള്ള യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിൽ മെറിറ്റ് ക്വോട്ടയിൽ പ്രവേശനം നേടിയിരിക്കണം. അപേക്ഷകൾ ജില്ലാ ഓഫീസിലും www.kmtwwfb.org എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. ഫോൺ: 0468 2 320 158.