inagu
തിരുവല്ലയിൽ ഖാദി, ഗ്രാമ വ്യവസായ മേളയുടെ ഉദ്ഘാടനം മാത്യു ടി.തോമസ് എം.എല്‍.എ നിർവ്വഹിക്കുന്നു

തിരുവല്ല: പ്രധാനമന്ത്രി തൊഴിൽദായക പദ്ധതിയിലൂടെ (പി.എം.ഇ.ജി.പി.) നിർമ്മിച്ച ഖാദി, ഗ്രാമ വ്യവസായ ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനവും തുടങ്ങി. കേന്ദ്ര ഖാദി ഗ്രാമവ്യവസായ കമ്മീഷൻ, കേരള സർവോദയ സംഘം എന്നിവയോടെ സഹകരണത്തോടെ തിരുവല്ല മാർത്തോമ്മാ ഓഡിറ്റോറിയത്തിലാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. മാത്യു ടി.തോമസ് എം.എൽ.എ മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭാ ചെയർപേഴ്‌സൺ ശാന്തമ്മ വർഗീസ് അദ്ധ്യക്ഷയായി. ഖാദി നോഡൽ ഓഫീസർ പി.സഞ്ജീവ്, സ്റ്റേറ്റ് ഡയറക്ടർ സി.ജി.ആഴ് വർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ, മുൻസിപ്പൽ കൗൺസിലർമാരായ ബിന്ദു ജയകുമാർ, ശ്രീനിവാസൻ പുറയാറ്റ്, നഗരസഭ വൈസ് ചെയർമാൻ ജോസ് പഴയിടം, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എൻ.അനിൽകുമാർ, ലീഡ് ജില്ലാ മാനേജർ സിറിയക് തോമസ്, സർവോദയസംഘം ജനറൽ സെക്രട്ടറി തോമസ് കരിയംപള്ളി എന്നിവർ പ്രസംഗിച്ചു. സംസ്ഥാനതല മേളയിൽ 40ലധികം സ്റ്റാളുകളും പ്രധാനമന്ത്രി തൊഴിൽദായക പദ്ധതി സംരംഭങ്ങളിലൂടെ നിർമ്മിക്കപ്പെട്ട ഖാദി ഗ്രാമവ്യവസായ ഉത്പന്നങ്ങൾ, വസ്ത്രങ്ങൾ, തേൻ, എണ്ണകൾ, പലഹാരങ്ങൾ, നാടൻ ഉത്പ്പന്നങ്ങൾ, അച്ചാറുകൾ എന്നിവ വിപണനത്തിനായി എത്തിയിട്ടുണ്ട്.