തിരുവല്ല: മുൻ നഗരസഭ ചെയർമാനെതിരെ കള്ളക്കേസ് കൊടുക്കുകയും യു.ഡി.എഫ്. കൗൺസിലർമാർക്കെതിരെ വ്യക്തി വിരോധത്തോടെ പെരുമാറിയെന്നും ആരോപിച്ച് നഗരസഭ സെക്രട്ടറിക്കെതിരെ യു.ഡി.എഫ്. കൗൺസിലറുമാരുടെ നേതൃത്വത്തിൽ സെക്രട്ടറിയുടെ ചേംബറിന് പുറത്ത് പ്രതിഷേധിച്ചു.തുടർന്ന് നഗരസഭാ കവാടത്തിൽ യു.ഡി.എഫ്. പ്രവർത്തകർ പ്രതിഷേധയോഗവും നടത്തി. സെക്രട്ടറിയുടെ ഏകാധിപത്യ ഭരണമാണ് നടക്കുന്നതെന്നും മാഫിയ പ്രവർത്തനങ്ങൾക്കാണ് സെക്രട്ടറി ശ്രമിക്കുന്നതെന്നും യു.ഡി.എഫ്.ആരോപിച്ചു.പാർലമെന്ററി പാർട്ടി ലീഡർ സജി എം.മാത്യു അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ ജോസ് പഴയിടം,കൗൺസിലർമാരായ ബിന്ദു ജയകുമാർ, സണ്ണി മനക്കൽ, സുനിൽ, ശോഭ വിനു, ഫിലിപ്പ് ജോർജ്, സാറാമ്മ ഫ്രാൻസീസ്, അനു ജോർജ്, ഷീല വർഗീസ്, ജാസ് പോത്തൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ജിജോ ചെറിയാൻ, നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ, രതീഷ് പാലിയിൽ, ബിജിമോൻ ചാലാക്കേരി, രാജേഷ് മലയിൽ, ബെന്നി സ്കറിയ, എ.ജി.ജയദേവൻ എന്നിവർ പ്രസംഗിച്ചു.