National Mathematcs Day
Birthday of Srinivasa Ramanujan
ദേശീയ ഗണിതശാസ്ത്രദിനം
ശ്രീനിവാസ രാമാനുജന്റെ ജന്മദിനം
ഇന്ത്യൻ ഗണിതശാസ്ത്രത്തിലെ അത്ഭുത പ്രതിഭയായ ശ്രീനിവാസ രാമാനുജന്റെ ബഹുമാനാർത്ഥമാണ് എല്ലാ വർഷവും അദ്ദേഹത്തിന്റെ ജന്മദിനമായ ഡിസംബർ 22 ഗണിതശാസ്ത്രദിനമായി ആചരിക്കുന്നത്. 1887 ഡിസംബർ 22നാണ് ശ്രീനിവാസ രാമാനുജൻ ജനിച്ചത്. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗാണ് ഡിസംബർ 22 ദേശിയ ഗണിതശാസ്ത്രദിനമായി ആചരിക്കുവാൻ ആഹ്വാനം ചെയ്തത്. 1920 ഏപ്രിൽ 26ന് ക്ഷയരോഗം രാമാനുജനെ കീഴടക്കി. 32 വർഷവും 4 മാസവും നാല് ദിവസവും മാത്രം നീണ്ട ജീവിതം.