പത്തനംതിട്ട : എല്ലാ മനുഷ്യരുടെയും അർഹതയായി കരുതപ്പെടുന്ന അടിസ്ഥാന അവകാശങ്ങളും സ്വാതന്ത്ര്യങ്ങളുമാണ് മനുഷ്യാവകാശമെന്ന് കളക്ടർ ഡോ.ദിവ്യാ എസ് അയ്യർ. ഹ്യൂമൻ റൈറ്റ്‌സ് പ്രമോഷൻ മിഷൻ സംഘടിപ്പിച്ച വാരാചരണത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന തപാൽ സ്റ്റാമ്പിന്റെ പ്രകാശനം നിർവ്വഹിക്കുകയായിരുന്നു കളക്ടർ. ജില്ലാ പ്രസിഡന്റ് സാമുവേൽ പ്രക്കാനം അദ്ധ്യക്ഷതവഹിച്ചു. ജില്ലാ ഭാരവാഹികളായ ജോസ് എബ്രഹാം, സിനു ഇല്ലത്തു പറമ്പിൽ, ബൈജു തങ്കച്ചൻ, ലില്ലിക്കുട്ടി ജേക്കബ്ബ്, റിൻസൺ വറുഗീസ്, സാബു തോട്ടത്തിൽ, എം.ജി.രാമൻ പിള്ള എന്നിവർ പ്രസംഗിച്ചു.