22-pension
പെൻഷനേഴ്‌സ് സംഗ് പെൻഷൻ ദിനവും, ബ്ലോക്ക് വാർഷികവും ജില്ലാ പ്രസിഡന്റ് ആർ. മോഹനൻ ഉദ്ഘാടനം ചെ​യ്യുന്നു

പന്തളം: പന്തളം ബ്ലോക്ക് പെൻഷനേഴ്‌സ് സംഘിന്റെ പെൻഷൻ ദിനാചരണവും ബ്ലോക്ക് വാർഷികവും ജില്ലാ പ്രസിഡന്റ് ആർ. മോഹനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം പി.വി.ശിവരാമൻ നായർ അദ്ധ്യക്ഷത വഹിച്ചു. വി. ശ്രീനിവാസൻ, കെ. ആർ.കൃഷ്ണപിള്ള, പി.കെ. ഗോപാലകൃഷ്ണപിള്ള എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: പി.കെ.ഗോപാലകൃഷ്ണ പിള്ള ( പ്രസിഡന്റ് ), ആർ. ഭാസ്‌കരൻ ( വൈസ് പ്രസിഡന്റ് ) , എസ്. വിജയകുമാരി (സെക്രട്ടറി), എൻ.ആർ. ശ്രീനിവാസൻ ( ജോയിന്റ് സെക്രട്ടറി ) , പി.കെ. രാജീവ് ( ട്രഷറർ ), ജെ. കൃഷ്ണകുമാർ, പി ശ്രീനിവാസൻ, ആർ. മോഹനൻ, പി. വി ശിവരാമൻ നായർ( കമ്മിറ്റി അംഗ​ങ്ങൾ).