പന്തളം: കൈപ്പുഴ ചാങ്ങിഴേത്ത് കിഴക്കേതിൽ മധുസൂദനൻ പിള്ളയുടെ വീട്ടിൽ നിന്ന് 58 ലിറ്റർ വിദേശമദ്യം പിടികൂടി.
മുമ്പ് പലതവണ വിദേശമദ്യം വിറ്റകേസിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ്. നാലാം തവണയാണ് വീട്ടിൽ നിന്ന് വിദേശമദ്യം പിടികൂടുന്നത്. വീട്ടുമുറ്റത്ത് രഹസ്യ അറ ഉണ്ടാക്കി അതിനുമുകളിൽ പാറക്കല്ലുകൾ നിരത്തിയാണ് മദ്യം സൂക്ഷിച്ചിരുന്നത്. പത്തനംതിട്ട എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ വി.എ പ്രദീപ്,പത്തനംതിട്ട സ്‌പെഷ്യൽ സ്‌ക്വാഡ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്. ഷിജു, സ്‌പെഷ്യൽ സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസർ ബിജു എ.പി, സിവിൽ എക്‌സൈസ് ഓഫീസർമാരായ രാധാകൃഷ്ണൻ പിള്ള, ബിനു വർഗീസ്, രാജേഷ് വി, പ്രേം അനന്തു, അബ്ദുൾ സലാം, ആകാശ് മുരളി, വനിത സിവിൽ എക്‌സൈസ് ഓഫീസർ ഷെമീന ഷാഹുൽ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.